നായരുണ്ണി
നായരുണ്ണി

@Nair9895

17 تغريدة Nov 30, 2024
ഇന്നലെ ഒരു അക്ഷയയിൽ നിന്നപ്പോൾ ഏകദേശം 55 വയസ്സ് തോന്നിക്കുന്ന നല്ല തണ്ണിയായിട്ട് ഒരാൾ വന്ന് PM സ്വനിധി പൈസ വന്നോ എന്ന് അന്വേഷിക്കുന്നു..
പ്രോസസ്സിംഗ് എന്ന് സ്‌ക്രീനിൽ ആ അക്കൗണ്ടിൽ ലോഗിൻ ചെയ്തപ്പോളേ കണ്ടു..
എനിക്കും കുറച്ചു താമസം ഉണ്ടായിരുന്ന കൊണ്ട് വെളിയിൽ ഇറങ്ങി നിന്നു.. x.com
കുറച്ചു കഴിഞ്ഞ് ആ പുള്ളിയും വെളിയിലേക്ക് വന്നു..
ഞാൻ പതുക്കെ അടുത്ത് ചെന്ന് കാര്യം തിരക്കി..
എന്തിനാണ് ചേട്ടൻ വന്നത്.. ഇത് കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ.. തുടങ്ങിയ കുത്സിത ചോദ്യങ്ങൾ..
ആദ്യം അല്പം നീരസം കാണിച്ചു എങ്കിലും നമ്മുടെ സ്വത സിദ്ധമായ ഫ്രാഡ് സംസാരത്തിൽ ആള് വീണ്..
സഖാവാണ്..
രാത്രി കാല തട്ട് കടയാണ് വരുമാന മാർഗ്ഗം..
രാത്രി അടിച്ച ഏതോ മാട്ട സാധനത്തിന്റെ കിക്കാണ് രാവിലെയും നിൽക്കുന്നത്..(സോറി, ബ്രാൻഡ് ഞാൻ ചോദിച്ചില്ല..)
ആള് വന്നത് മൂന്നാമത്തെ തവണ ലോണിന്റെ പൈസ എടുക്കാൻ ആണത്രേ.. അത് കുറച്ചു ദിവസമായി പ്രോസസ്സിംഗ് എന്നാണ് കാണിക്കുന്നത്..
മൂന്നാമത്തെ തവണ എന്നു കേട്ടപ്പോൾ മനസിലായി ആള് മാന്യനാണ്, ആദ്യ തവണ എടുക്കുന്ന 10000 രൂപ പൂർണമായും കുടിശിക ഇല്ലാതെ സമയത്ത് അടച്ചാൽ മാത്രമേ രണ്ടാം തവണ 20000 ഉം മൂന്നാം തവണ 50000 ഉം കിട്ടുകയുള്ളൂ..
അതിലെ താമസിക്കുന്നതിന്റെ ഇഷ്ടക്കേടാണ് പ്രകടമാകുന്നത്..
ഞാൻ വിടാൻ ഭാവമില്ല.. x.com
👨🏻 ചേട്ടാ, ഇത് എടുത്തിട്ട് എന്ത് ചെയ്യും..
👴🏼 അത് സുഗുണൻ* സഖാവിന് കൊടുക്കും..
👨🏻 എന്നിട്ട്..
👴🏼 പൈസ ആവശ്യമുള്ളപ്പോൾ പുള്ളിയോട് കടം വാങ്ങും..
👨🏻 ചേട്ടാ അതിന് ഇത് നിങ്ങടെ പൈസ അല്ലേ, അത് നിങ്ങൾക്ക് കൈയിൽ വച്ചിരുന്നാൽ പോരേ..
👴🏼 ഓഹ് നടക്കില്ല, രണ്ടിന്റെ അന്ന് ഇത് മൊത്തം തീരും..
👨🏻 അതെങ്ങനെ..
👴🏼 100 രൂപ ഒന്നിച്ചു കിട്ടിയാൽ അപ്പൊ കുപ്പിയും കൊണ്ട് ആരേലും വരും.. അവരുടെ കൂടെ ഷെയർ ഇടും.. അതങ്ങു തീരും.. അതിലും നല്ലത് ഇതാ..
👨🏻 ചേട്ടന് കൃത്യമായ കണക്ക് ഉണ്ടോ ഈ നേതാവ് എത്ര തരുന്നുണ്ട് എന്നതിന്..
👴🏼 ഞാൻ എന്തിനാ കണക്ക് വെക്കുന്നെ.. അവരല്ലേ ഈ ലോണ് ഒക്കെ തരുന്നേ..
ഞാൻ ഞെട്ടി..
👨🏻 ആര്.. ആരാ ഈ ലോണ് തരുന്നത്..
👴🏼 കോപ്പറേഷനിൽ നിന്നല്ലേ.. അവർക്ക് എത്ര വേണേലും നമ്മടെ കൈയിൽ കിട്ടുന്നേന് മുന്നേ അടിച്ചു മാറ്റാല്ലോ..
👨🏻 അയ്യോ.. എന്റെ പൊന്ന് ചേട്ടാ.. അങ്ങനൊന്നുമല്ല.. ചേട്ടൻ ഇപ്പൊ ഇവിടെ വന്നേക്കുന്നത് ചേട്ടന്റെ അക്കൗണ്ടിൽ പൈസ വന്നോ ന്ന് നോക്കാനാ..
👴🏼 അതൊക്കെ എനിക്കറിയാഡേ.. നീ പഠിപ്പിക്കണ്ട..
👨🏻 പിന്നെ ചേട്ടൻ പറഞ്ഞതോ കോപ്പറേഷൻ ആണെന്ന്..
👴🏼 പൈസ തരുന്നത് അവരാ.. അവർക്ക് വേണേൽ എന്റെ പൈസ അവിടുന്ന് എടുക്കാല്ലോ.. ഇത് അങ്ങനൊന്നും അല്ല.. ഇത് വേറെ ശിഷ്ടമാറ്റിക്ക് ആണ്..
👨🏻 ചേട്ടാ ഈ സ്കീമിന്റെ പേരെന്താ..
👴🏼 ദാണ്ടേ അത് ഈ ഇത്..
👨🏻 ഏത്..
👴🏼 ഈ എഴുതേയ്ക്കുന്നത്..
👨🏻 അതേ.. അതെന്താണ് എഴുതിയേക്കുന്നത്..
👴🏼 അത് പരസ്യമാ.. പൈസ ഇവിടുത്തെ സർക്കാർ കൊടുക്കണം, അതിന്റെ പുറത്ത് കേന്ദ്രത്തിന്റെ പരസ്യം കൊടുക്കണം.. എന്തൊരു ഗതികെട്ട സർക്കാരാണ് കേന്ദ്രത്തിൽ.. എരന്നു തിന്നുന്നവരെ.. ഛേ..
👨🏻 എന്റെ പൊന്ന് ചേട്ടാ..അങ്ങനല്ല..
👴🏼 എങ്ങനല്ല..
👨🏻 ചേട്ടാ ഇത് കേന്ദ്രത്തിൽ നിന്ന് തരുന്ന പൈസയാണ്.. അല്ലാതെ ഇവിടുത്തെ സർക്കാരിന് അതിൽ ഒരു പങ്കുമില്ല..
👴🏼 സർക്കാർ അല്ലെഡേ.. ഇത് കോപ്പറേഷൻ ആണ്.. എല്ലാം..
👨🏻 എന്റെ പൊന്ന് ചേട്ടാ..
👴🏼 അല്ലെങ്കിൽ പിന്നെ അവരങ്ങനെ ആണ് എന്റെ അക്കൗണ്ടിൽ പൈസ ഇടുന്നത്.. അത് പറ..
അവർക്ക് എന്നെ അറിയില്ലല്ലോ..
ഞാൻ ഇപ്പൊ കിട്ടുന്ന പൈസ സഖാവിന് കൊണ്ടു കൊടുക്കും.. എന്നിട്ട് ഓരോ ദിവസം വേണ്ടുന്ന പൈസ സഖാവിന്റെ കൈയീന്ന് വാങ്ങിക്കും.. ആഴ്ചയിൽ ഒരിക്കൽ 1500 രൂപ വീതം സഖാവിന് കൊടുക്കണം.. ഒരു വർഷം അങ്ങനെ കൊടുക്കണം.. അതാ ഇപ്പൊ പൈസ കിട്ടിയാൽ, നേരത്തെ 500 മതിയാരുന്നു..
👨🏻 അങ്ങനെ മൊത്തം എത്ര കൊടുക്കും..
👴🏼 കണക്കൊക്കെ കൃത്യമാ.. എനിക്ക് ലാഭമാ.. പിന്നെ അവരുടെ ആരേലും പോസ്റ്റർ ഒക്കെ ഒട്ടിക്കാൻ ഒക്കെ വന്നാൽ അവർക്ക് ആഹാരം കൊടുക്കണം.. അത്രേയുള്ളൂ.. ഇത്രയും പൈസ ഒക്കെ തരുന്നതല്ലേ..
👨🏻 എന്നാലും ചേട്ടൻ ഒരു വർഷം എത്ര കൊടുക്കുന്നേ.. അത് പറ..
👴🏼 നീ സങ്കി ആന്നോ.. ആഹ് ചുമ്മാതല്ല ഇങ്ങനെ ചോദിച്ചോണ്ട് നിക്കുന്നെ.. നാട്ടിൽ ഒന്നും നടക്കാനും സമ്മതിക്കില്ല, എന്നാൽ വികസന പ്രവർത്തനങ്ങൾക്ക് വല്ലതും തരുമോ അതുമില്ല.. നാട് മുടിയാൻ ആയിട്ട് ഇങ്ങനെ ലക്ഷങ്ങളുടെ കോട്ടുമിട്ട് ഹിമാലയത്തിലെ ഏതാണ്ട് കഞ്ചാവ് ഒക്കെ ഉള്ള കൂണും തിന്ന് നടക്കണം..
👨🏻 ചേട്ടാ ഞാൻ സങ്കി ആണോ എന്നതല്ല, നിങ്ങൾക്ക് ഈ പൈസ തരുന്നത് നരേന്ദ്രമോദി സർക്കാർ ആണ്.. ആ പൈസ നിങ്ങൾക്ക് തരുന്നത് നിങ്ങൾക്ക് ബിസിനസ് ചെയ്യാൻ ആണ്..
ഒരുമിച്ചു കൈയിൽ വെക്കാൻ വയ്യെങ്കിൽ അത് ബാങ്കിൽ ഇട്ടേക്ക്, ATM കാർഡും കൊണ്ട് ദിവസവും ആവശ്യമുള്ളത് എടുത്താൽ മതി, മാസം ഉള്ളത് അതിലിട്..
അതാവുമ്പം നിങ്ങക്ക് കുറച്ചു കൂടുതൽ പൈസ വേണേൽ അതിന്ന് എടുക്കാല്ലോ.. ആരുടെയും കാലിൽ പിടിക്കണ്ടല്ലോ..
👴🏼 ഒന്ന് പോടാ.. നീയൊക്കെ ഇങ്ങനെ നാട്ടുകാരെ പറ്റിച്ച് ബാങ്കിൽ ഇടുവിച്ച് അവസാനം അതെല്ലാം കൂടി അമ്പനിക്കും അദാനിക്കും ലോണായി കൊടുത്തിട്ട് അവര് അതും കൊണ്ട് മുങ്ങുമ്പോൾ ഞാൻ $$$&^% ഉം..
നീയൊക്കെ അവന്റെ ഒക്കെ ദല്ലാൾ മാരല്ലേ.. ഇതൊന്നും ഇവിടെ നടക്കില്ല..
ഇവിടെ ആമ്പിള്ളേര് ഉണ്ട് ഭരിക്കാൻ..
അവന്റെ ഒക്കെ കുറെ മതതീവ്രവാദം..
തടി കേടാകും മുന്നേ ഞാൻ കുറച്ചു മാറി നിന്നു..
👨🏻 ഇപ്പൊ മനസിലായി എന്ത് കൊണ്ടാണ് കേരളത്തിൽ താമര വിരിയാത്തത് ന്ന്..
എല്ലാം കേരളമാണ്..
വാൾക്കഷ്ണം 🤮: * പേര് ആ സുഗുണൻ സഖാവിന്റെ അല്ല, മറ്റേ സുഗുണൻ സഖാവിന്റെ ആണ്..

جاري تحميل الاقتراحات...