Politically Right 🇮🇳
Politically Right 🇮🇳

@Politically_R

16 تغريدة 24 قراءة May 02, 2023
#TheKeralaStory എന്ന സിനിമയുടെ ട്രെയിലറും അതിനെ ചുറ്റിപറ്റിയുള്ള വിവാദങ്ങളും ചർച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സമയമാണല്ലോ.ട്രൈയിലറിൽ പരാമർശിക്കുന്ന സംഭവങ്ങളെ യഥാർത്ഥ വസ്തുതകളുടെ പിൻബലത്തോട് കൂടി പ്രശോധിക്കാനൊരു ശ്രമം നടത്തുകയാണ്.
Thread🧵👇1/14
പുരുഷന്മാരും സ്ത്രീകളുമടക്കം 21 അംഗ മലയാളിസംഘം അഫ്ഗാനിസ്ഥാനിലേക്ക് കേരളത്തിൽനിന്ന് പോയതായി ചൂണ്ടിക്കാട്ടി 2017ൽ എൻഐഎ ചാർജ്ഷീറ്റ് സമർപ്പിച്ചിരുന്നു.
സോണിയ സെബാസ്റ്റ്യൻ, മെറിൻ ജേക്കബ്, നിമിഷ ഫാത്തിമ, റഫീല എന്നിവരാണ് ഭർത്താക്കന്മാർക്കൊപ്പം ഐഎസിൽ ചേർന്നത്.2/14
മുൻ മുഖ്യമന്ത്രി വി എസ് അച്യുദാനന്ദന്റെ പ്രസ്താവനയ്ക്ക് ശേഷം മുൻ ഡിജിപിമാരായ ലോകനാഥ്‌ ബെഹ്‌റ, ടിപി സെൻകുമാർ എന്നിവർ കേരളം തീവ്രവാദികളുടെ റിക്രൂട്ടിങ് ഗ്രൗണ്ട് ആണെന്നും കേരളത്തിൽ ലവ് ജിഹാദ് നടക്കുന്നുണ്ടെന്നും വെളിപ്പെടുത്തുകയുണ്ടായി.3/14
2017 ആയപ്പോഴേക്കും ഏകദേശം നൂറോളം പേർ ഐ എസ് ഐ എസിൽ ചേർന്നതായി കേരളാപോലീസ് തന്നെ പറഞ്ഞത് കേരളം ഞെട്ടലോടെയാണ് കേട്ടത്.4/14
പിന്നീട് കേരളത്തിൽ നിന്നുള്ള 21അംഗ IS ആഭിമുഖ്യമുള്ളവരുടെ തലവൻ റഷീദ് അബ്ദുള്ള കൊല്ലപ്പെടുന്നു.ഇതോട് കൂടി ഇയാൾ ജോലി ചെയ്ത "പീസ് സ്കൂൾ"ലേക്ക് അന്വേഷണം നീളുകയും, മത നിരപേക്ഷമല്ലാത്ത സിലബസ്സുകൾ പഠിപ്പിക്കുന്ന "പീസ് സ്കൂളുകൾ" അടച്ചുപൂട്ടാൻ മുഖ്യമന്ത്രി ഉത്തരവ് ഇറക്കുകയും ചെയ്തു. 5/14
"The guardian" ഉൾപ്പെടെ പല പത്രങ്ങളിലും കേരളവും കേരളത്തിലെ തീവ്രവാദ പ്രവർത്തനങ്ങളെയും പറ്റിയും വാർത്തകൾ വന്നു. പല തവണയായി NIA കേരളത്തിലെത്തി തീവ്രവാദ സ്വഭാവമുള്ളവരെയും,അതുമായി ബന്ധപെട്ടേവരെയും അറസ്റ്റ് ചെയ്ത് കൊണ്ടുപോകുകയുണ്ടായി. 6/14
IS!S ന്റെ ഭാഗമായ പലരുടെയും കുടുംബം അനുഭവിക്കുന്ന യാതനകൾ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തുവെങ്കിലും ലോകത്തിലെ ഒരു സർക്കാരും അവരെ തിരിഞ്ഞു നോക്കാതെയായി. 7/14
ഓപ്പറേഷൻ പീജിയണിലൂടെ സംസ്ഥാനത്ത് നടക്കുന്ന ഐ എസ് റിക്രൂട്മെൻ്റുകളെ നിശ്ശബ്ദമായും തന്ത്രപരമായുമുള്ള പ്രവർത്തനങ്ങളിലൂടെ തടയാൻ സംസ്ഥാന പൊലീസിനായി. എഞ്ചിനിയറിങ്, മെഡിസിൻ പശ്ചാത്തലങ്ങളിൽ നിന്നുള്ള 350 ഓളം യുവാക്കളെയാണ് ഐ എസ് റിക്രൂട്മെൻ്റിൽ നിന്ന് തടഞ്ഞത്. 8/14
2022ൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ, റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ, നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്‌സ് ഓർഗനൈസേഷൻ, നാഷണൽ വുമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റിഹാബ് ഫൗണ്ടേഷൻ കേരള എന്നീ സംഘടനകളെ നിരോധിച്ചു.
9/14
രാജ്യത്ത് നിരോധിക്കപ്പെട്ട 43-ാമത്തെ സംഘടനയാണ് PFI. ഭീകരപ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിക്കൽ, ആയുധപരിശീലനമടക്കമുള്ള പരിപാടികൾ, തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന സംഘടനകളിലേക്ക് ആളുകളെ റിക്രൂട്ടുചെയ്യൽ തുടങ്ങിയ ആരോപണങ്ങൾ പോപ്പുലർ ഫ്രണ്ടിനുനേരെ ഉയർന്നിരുന്നു. 10/14
കേരളത്തിലും കർണാടകത്തിലും ഐസിസ് ഭീകരരുടെ വലിയൊരു സംഘം സജീവമാണെന്ന് ഐക്യരാഷ്‌ട്രസഭയുടെ റിപ്പോർട്ട് മുന്നറിയിപ്പ് നൽകി.കൂടാതെ 81 രാജ്യങ്ങളിൽ നിന്നായി ഏകദേശം 40,000 ത്തോളം ആളുകൾ സ്വമേധയാ ഐസിന്റെ ഭാഗമായിട്ടുണ്ട് എന്ന് കൂടി UN സുരക്ഷ കൗൺസിൽ റിപ്പോർട്ട് ചെയ്യുന്നു.11/14
ശ്രീലങ്കയിലെ സ്‌ഫോടനത്തിനു നേതൃത്വം നല്‍കിയ ഹറാന്‍ ഹാഷിം എന്നഭീകരന് പരിശീലനം ലഭിച്ചത് കേരളത്തിലും തമിഴ് നാട്ടിലുമാണെന്ന വിവരം പുറത്തുവിട്ടത് ശ്രീലങ്കയിലെ കരസേന മേധാവിയാണ്.
ഹാഷിമിന്റെ സുഹൃത്തുക്കളെപ്പറ്റി അന്വേഷണം ചെന്നെത്തിയത് പാലക്കാടേക്കും കാസർകോട്ടേക്കും ആയിരുന്നു.
12/14
സ്വാര്‍ത്ഥ ലാഭത്തിനും വോട്ടിനും വേണ്ടി ഭീകരതയെക്കുറിച്ച് സംസാരിക്കാൻ പോലും തയ്യാറാകാത്ത മുന്നണി രാഷ്ട്രീയമാണ് കേരളത്തിന്റെ ശാപം.ഒരു കാലത്ത് ഇസ്ലാമിക ഭീകരരുടെ തട്ടകമായിരുന്ന കാശ്മീർ ഇന്ന് സമാധാനത്തിന്റെ പാതയിലേക്ക് നീങ്ങുമ്പോൾ ഭാരതത്തിന്റെ തെക്കേ അറ്റത്തെ തന്ത്രപ്രധാനമായ
13/14
കേരളത്തിന്റെ സ്ഥിതി അതീവ ഗുരുതരമായി മാറിക്കൊണ്ടിരിക്കുന്നു.മുകളിൽ പറഞ്ഞവയൊക്കെ കേരളത്തിന്റെ കഥയല്ലെങ്കിൽ പിന്നെ ആരുടെ കഥ?!!
ഒരു പക്ഷേ ചെറിയ രീതിക്കെങ്കിലും #TheKeralaStory എന്ന സിനിമയ്ക്ക് നമ്മുടെ കണ്ണ് തുറപ്പിക്കാൻ കഴിഞ്ഞേക്കാം.
നന്ദി🙏.
14/14
കോളേജ് പരിപാടിക്ക് CID മൂസ തമാശ പുനരാവിഷ്കരിക്കാൻ വിദ്യാർത്ഥികൾ തിരഞ്ഞെടുത്തത് AL-Queda വേഷവും ബിൻലാദനും. തീവ്രവാദത്തെ നോർമലൈസ് ചെയ്യുന്ന, തീവ്രവാദിയായ ബിൻലാദനെ രക്തസാക്ഷിയായി ചിത്രീകരിക്കുന്ന രാഷ്ട്രീയക്കാരുടെയും സിനിമക്കാരുടെയും സ്വാധീനം യുവാക്കളിൽ പ്രതിഫലിക്കുമ്പോൾ
15/n
കണ്ണീരിൽ കുതിർന്ന കാവ്യ ഭംഗി!!
മുൻ മന്ത്രിയും ഭരണപക്ഷത്തിലെ മുതിർന്ന കമ്മ്യൂണിസ്റ്റുമായ G സുധാകരൻ സമാധാനത്തിന്റെ സന്ദേശ വാഹകനായ ഒസാമ ബിൻലാദന്റെ കാൽക്കലിൽ അർപ്പിച്ച കണ്ണീർ പ്രണാമം
16/n

جاري تحميل الاقتراحات...