Manoj Manayil | മമ |
Manoj Manayil | മമ |

@manoj_manayil

14 تغريدة 5 قراءة Apr 30, 2023
ഇന്ന്, കേരളത്തിൽ ക്ഷേത്രങ്ങളെന്നറിയപ്പെടുന്ന ആരാധനാലയങ്ങൾക്കും ഉത്സവങ്ങളെന്നറിയപ്പെടുന്ന കൂട്ടായ്മകൾക്കും മുന്നേ ഒരു ചരിത്രം നമുക്കുണ്ടായിരുന്നു. ആ ചരിത്രത്തെക്കുറിച്ച്:
വേലയും പൂരവും
--
പഴയ മലയാളക്കരയിലെ കാവുകളിലെ വാർഷികാഘോഷങ്ങൾക്ക് പൊതുവിലുള്ള പേരാണ് വേലയെന്നും പൂരമെന്നും.
1.
കേരളത്തിൽ പണ്ടുകാലത്ത് ക്ഷേത്രങ്ങളും ഉത്സവങ്ങളും ഉണ്ടായിരുന്നില്ല. പകരം, കാവുകളും വേലകളുമായിരുന്നു. ക്ഷേത്രങ്ങളും ഉത്സവങ്ങളും മലയാളക്കരയിലുണ്ടായത് നമ്പൂതിരി ബ്രാഹ്മണർ ഇവിടെ വരികയും ആധിപത്യം സ്ഥാപിക്കയും ചെയ്തതിനുശേഷമാണ്.
സംസ്കാരം ദ്രാവിഡമായിരുന്നു; വന്നവർ ആര്യന്മാരും
2.
നമ്പൂതിരിമാരുടെ ആഗമനത്തിനു മുമ്പ്, ബുദ്ധമതത്തിനും, ജൈന മതത്തിനുമായിരുന്നു ഇവിടെ പ്രചാരം. അന്ന് മലയാളക്കരയിൽ അയിത്തമോ, ജാതികളോ, വർണവ്യത്യാസങ്ങളോ ഉണ്ടായിരുന്നില്ല. ആ സമഭാവനയുടെ ഉദാഹരണമായിരുന്നു ശബരിമലക്കാവ്. അന്നത്തെ ശാന്തിക്കാരൻ നമ്പൂതിരിയായിരുന്നില്ല; അബ്രാഹ്മണനായിരുന്നു.
3.
അയ്യപ്പനും ഭഗവതിയുമായിരുന്നു മലയാളത്തിലെ പൂർവകാല ദൈവങ്ങൾ. അവരിൽ ഭഗവതിക്കായിരുന്നു കൂടുതൽ പൗരാണികത്വവും പ്രാധാന്യവും. ബുദ്ധമതത്തിന്‍റെ അവശിഷ്ടമാണ് അയ്യപ്പൻ അഥവാ ശാസ്താവ്. കേരളത്തിലെ അയ്യപ്പനേയും ഭഗവതിയേയും ആര്യന്മാരായ നമ്പൂതിരിമാർ കൊണ്ടുവന്നതല്ല.
4.
കേരളത്തിൽ പഴയകാലത്ത് അമ്പലങ്ങൾ ഉണ്ടായിരുന്നില്ല. കാവുകളാണുണ്ടായിരുന്നത്. അവയ്ക്ക് മേല്പുരയില്ലാത്ത ഒരു മതിൽക്കെട്ടുമാത്രം.(ഇതിനു ഏറ്റവും നല്ല മാതൃക ഓച്ചിറക്കാവാണ്. അവിടെ ഇപ്പോഴും മൂർത്തിക്ക് ക്ഷേത്രം പണിതിട്ടില്ല). നനദുർഗ എന്നുകൂടി ഭഗവതിക്കു പേരുണ്ട്.
5.
കാവെന്ന് പറയുന്നത്, ഒരു പാലയുടേയോ, ആലിന്‍റെയോ, കാഞ്ഞിരത്തിന്‍റെയോ കടയ്ക്കലായിരിക്കും പ്രതിഷ്ഠാമൂർത്തിയുടെ സ്ഥാനം. പൂജകൾ ആസുരമട്ടിലായിരുന്നു. കോഴിവെട്ടും വെളിച്ചപ്പാടുതുള്ളലും കല്പിക്കലും സാധാരണമായിരുന്നു. അന്നത്തെ ഭഗവതിക്കാവുകളിലെ ആഘോഷങ്ങൾക്കുള്ള പേരാണ് വേലയെന്നും പൂരമെന്നും!
6.
കാവുകളെല്ലാം ദേശക്കാരുടെ വകയായിരുന്നു. അവർ ചേരിതിരിഞ്ഞും മത്സരിച്ചും പൂരം ആഘോഷിച്ചു. കേരളത്തിലെ ഭഗവതി ക്ഷേത്രങ്ങളില്‍, വിശിഷ്യാ ദേശക്ഷേത്രങ്ങളായി വിരാജിക്കുന്ന കാവുകളിലെല്ലാം വർഷാവർഷം വേലയും പൂരവും നടന്നു വരുന്നു. കുംഭഭരണി ദിവസം പതിനെട്ടരക്കാവിൽ വേലയാണെന്ന് സാധാരണ പറയാറുണ്ട്.
7.
കാലാന്തരത്തിൽ പുറത്തുനിന്നുവന്ന നമ്പൂരിമാർ മലയാളക്കരയിൽ ഒരു സാംസ്കാരികാക്രമണം(Cultural Encroachment) നടത്തി. അയ്യപ്പനേയും ഭഗവതിയേയും അവർ കയ്യടക്കി. കാവുകളെ വിഷ്ണുക്ഷേത്രങ്ങളാക്കി. ചിലവ നാട്ടുകാരുടെ വകയായി നിലനിന്നെങ്കിലും, അവിടുത്തെ പൂജയും ശാന്തിയും നമ്പൂതിരിമാർ കയ്യടക്കി.
8.
നമ്പൂതിരിമാരുടെ സ്വന്തസമുദായം വകയായി, ഒരു ഭഗവതി ക്ഷേത്രമോ അയ്യപ്പക്ഷേത്രമോ ഇന്നും കേരളത്തിലില്ല എന്നതാണ് ആശ്ചര്യകരം.
ഭഗവതിക്ഷേങ്ങളിലും അയ്യപ്പക്ഷേത്രങ്ങളിലും നമ്പൂതിരിമാർ ആധിപത്യം നേടിയപ്പോൾ, മുൻപത്തെ ദേവീദേവന്മാർ ഉപദേവന്മാരും, നമ്പൂതിരി ദൈവങ്ങൾ പ്രധാനദേവന്മാരുമായി.
9.
വിഷ്ണുക്ഷേത്രമായ, ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ആദ്യകാലമുണ്ടായിരുന്ന ഭഗവതിയും ശാസ്താവും ഇന്ന് ചുറ്റമ്പലത്തിനു പുറത്താണ്. ഭഗവതി ക്ഷേത്രമായിരുന്ന തൃശൂരിലെ തിരുവമ്പാടിയിലും അയ്യപ്പക്ഷേത്രമായിരുന്ന തൃപ്രയാറിലും തുടങ്ങി, കേരളത്തിലെ ഏതു വിഷ്ണുക്ഷേത്രത്തിലും ഇതാണ് അവസ്ഥ.
10.
നമ്പൂതിരിമാർ സ്ഥാപിച്ച ക്ഷേത്രങ്ങളിൽ അഥവാ അവരുടേതായിപ്പോയ ക്ഷേത്രങ്ങളിൽ, പൂരവും വേലയുമില്ല.
പൂരത്തിൽ പങ്കെടുക്കുന്നത് ഭഗവതിമാരും ശാസ്താക്കളുമാണ്. അവരുടെ ആലയം പണ്ട് അറിയപ്പെട്ടിരുന്നത് 'കാവ്' എന്നായിരുന്നു. ഉദാ:-പാറമേക്കാവ്, ചെമ്പുക്കാവ് നൈതലക്കാവ് എന്നിങ്ങനെ.
11.
അയ്യപ്പക്ഷേത്രങ്ങളെല്ലാം അയ്യപ്പൻകാവുകൾ എന്നാണ് അറിയപ്പെട്ടിരുന്നത്. ഇന്നത്തെ ശബരിമല 'ക്ഷേത്രം' പഴയ 'ശൗര്യമലക്കാവ്' ആയിരുന്നു. ശൗര്യമലയെ പിന്നീട് മിമിക് ചെയ്ത് ശബരിമലയാക്കുകയും രാമായണകഥാ സന്ദർഭം വ്യാജമായി തിരുകിക്കയറ്റുകയും ചെയ്തു.
12.
വേലയും പൂരവും പുരാതന കേരളത്തിലെ അയ്യപ്പ(ശാസ്താവ്)-ഭഗവതി സമ്പ്രദായത്തെ അനുസ്മരിപ്പിക്കുന്നതാണ്.
13.
(ചില ആശയങ്ങള്‍ക്ക് പുത്തേഴത്ത് രാമമേനോന് കടപ്പാട്)
#മമ
#pooram

جاري تحميل الاقتراحات...