Peeku Nair V.2
Peeku Nair V.2

@2Peeku

12 تغريدة 3 قراءة Apr 03, 2022
ശ്രീലങ്കയുടെ വഴിയേ കേരളവും സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് തന്നെയാണ് പോകുന്നത് എന്ന് പറഞ്ഞാൽ സഹാക്കള് വടിവാളെടുക്കും സുഡാപ്പികള് തുപ്പും. സത്യമെന്താണെന്നു നോക്കാം.(1)
സംസ്ഥാനങ്ങൾക്ക് വികസന പ്രവർത്തനങ്ങൾക്കു കടമെടുക്കാൻ കേന്ദ്ര സർക്കാർ വായ്പ്പയെടുക്കാൻ പരിധി നിശ്ചയിക്കുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത (ഡെറ്റ് ടു ജിഡിപി റേഷ്യോ) അടിസ്ഥാനമാക്കിയാണ്. കേരളം ഈ പരിധി പണ്ടേ കടന്നു കഴിഞ്ഞു.(2)
കേരളത്തിന്റെ ഡെറ്റ് ടു ജിഡിപി റേഷ്യോ 40% ആണ്. കടം ഏതാണ്ട് മൂന്നു ലക്ഷം കോടി. ഒരു വർഷത്തെ ബജറ്റാകട്ടെ 1.5 ലക്ഷം കോടി മാത്രമാണ് എന്നോർക്കുക. കേന്ദ്രം നിർദ്ദേശിച്ച പരിധിയ്ക്കുള്ളിൽ ഉള്ള ആഭ്യന്തര,വിദേശ ലോണുകൾക്കു കൊളാറ്ററൽ വേണ്ട. കേന്ദ്രത്തിന്റെ സോവറിൻ ഗ്യാരന്റിയുണ്ട് (3)
കേന്ദ്രത്തിന്റെ സകല പരിധിയും ലംഘിച്ച കേരളം ബജറ്റിന് പുറത്തു കടമെടുക്കാൻ കണ്ടുപിടിച്ച തട്ടിപ്പാണ് ബോഡി കോർപ്പറേറ്റ് ആണെന്നും അല്ലെന്നും കയറുപിരിയൻ മാറിമാറി പറയുന്ന കിഫ്‌ബി എന്ന തട്ടിപ്പ്. കിഫ്‌ബി എടുക്കുന്ന ലോണുകൾ തിരിച്ചടയ്ക്കുന്നതു സർക്കാരിന്റെ വരുമാനത്തിൽ നിന്ന് തന്നെയാണ്.(4)
പെട്രോളിയം സെസ്സ്, വാഹന നികുതി തുടങ്ങിയ വരുമാനം ട്രെഷറിയിലേക്കല്ല ലാവലിൻ സബ്സിഡിയറിയിൽ നിന്നും ഏതാണ്ട് 10% പലിശയ്ക്കു മസാല ബോണ്ട് വഴി കിഫ്‌ബിയെടുത്ത ലോണിന്റെ തിരിച്ചടവിനാണിത് പ്രത്യേക അക്കൗണ്ടിലേക്കു പോകുന്നത്. സർക്കാരിന് കിട്ടേണ്ട വരുമാനം. ജനങ്ങളുടെ പണം.(5)
പക്ഷെ കയറുപിരി പറയുന്നത് കിഫ്‌ബി സർക്കാർ സ്ഥാപനമല്ലെന്നാണ്. ബോഡി കോർപറേറ്റ് ആണെങ്കിൽ റിട്ടേൺസ് കാണിക്കാൻ പറഞ്ഞാൽ അയാള് കയറു പോലെ വളയും. കിഫ്‌ബി സർക്കാരിന്റേതാണെന്നു പറയും. കള്ളം പറയാൻ കമ്മികളെ ആരും പഠിപ്പിക്കേണ്ടതില്ല.(6)
ഒരു KIIFBI ലോണിനും കേന്ദ്ര ഗ്യാരന്റിയില്ല. സംസ്ഥാന സർക്കാരിന്റെ ഗ്യാരന്റി മാത്രം.സംസ്ഥാന വരുമാനം ഹെലികോപ്റ്റർ വാടകയും, സഹാക്കൾ സഹായവും, ലോകസമാധാന സമ്മേളന ചിലവും, ലോക മലയാളി സമ്മേളന ചിലവും ഡച്ചു മാതൃക ഫാമിലി ടൂർ ചിലവും കഴിഞ്ഞു തിരിച്ചടയ്ക്കാൻ തികഞ്ഞില്ലെങ്കിൽ എന്ത് പറ്റും? (7)
ഈ പറഞ്ഞ ലോണെടുത്തു നിർമിച്ച റോഡുകളോ പാലങ്ങളോ(വൈറ്റില) സ്‌കൂളുകളോ അങ്ങനെയുള്ള അസെറ്റുകൾ ലോൺ കൊടുത്തവന് ഏറ്റെടുക്കാം. കാരണം ലോണിനുള്ളത് സംസ്ഥാന സർക്കാരിന്റെ ഉറപ്പു മാത്രമാണ്. (8)
ആ ഉറപ്പു ലംഘിച്ചാൽ തുക ഈടാക്കാൻ കോടതി വഴി അവർക്കു നിയമപരമായ അധികാരമുണ്ടാകും. സെക്രെട്ടറിയേറ്റ്‌ നാളെ ലാവലിൻ സബ്സിഡിയറിയുടെ ആപ്പീസായാൽ ആരും അത്ഭുതപ്പെടേണ്ടതില്ല.(9)
ഒന്നര ലക്ഷം കോടി മാത്രം ബജറ്റുള്ള കേരളമാണ് രണ്ടു ലക്ഷം കോടി കടമെടുത്തു കെ റെയിൽ നിർമിക്കാൻ പോകുന്നത്. വിജയൻ പറയുന്നത്. സംഗതി വൻ ലാഭമാണെന്നാണ്. ജനം രാവിലെ എഴുന്നേൽക്കും തിരുവനന്തപുരത്തുള്ളവൻ കാസഗോട്ടേക്കും മറ്റവൻ തിരിച്ചും ചുമ്മാ പോയിട്ട് വരും. ദിവസേന 80,000 പേര്! (10)
ഇതിന്റെ നിർമാണത്തിന് ഒരു വിധ ഗ്യാരന്റിയും കേന്ദ്രം തരില്ല എന്ന് പറഞ്ഞു കഴിഞ്ഞു. നടത്തിപ്പിനോ മൈന്റനന്സിനോ റെയിൽവേയും സഹായിക്കില്ല. കാരണം ഇത് റയിൽവേ നെറ്റ് വർക്കിന്റെ ഭാഗമല്ല. (11)
എന്തൊരു തരികിടയാണ്? മുടിയാൻ വേറെ വല്ലതും വേണോ? കമ്മീഷനും കൈക്കൂലിയും കൊള്ളയും മാത്രമാണ് ലക്‌ഷ്യം. ഒന്നുകിൽ കേരളം പ്രളയം വന്നു നശിക്കും അല്ലെങ്കിൽ ആരെങ്കിലും ജപ്തി ചെയ്തു കൊണ്ടുപോകും. രണ്ടിലൊന്നുറപ്പാണ്. രണ്ടാമത് പറഞ്ഞത് സംഭവിക്കാൻ കെ റെയിൽ വേണമെന്നില്ല. അതിനാണ് കിഫ്‌ബി (12/12)

جاري تحميل الاقتراحات...